Friday 24 June 2011

Patients

Love demands appreciation,
It craves remuneration,
It asks to be given time,
It lives on constant attention.

Alas, my darling,
We have nothing for each other
except our sighs.
We are terminally ill patients of love.

Thursday 9 June 2011

സൂര്യോദയം

(Written in April 2005)

അര്‍ത്ഥശൂന്യമായ ദൃഷ്ടിയും കൊണ്ടവള്‍ മറ്റൊരു നാട്ടിലേക്ക് സഞ്ചരിക്കുന്ന സൂര്യനേയും നോക്കി നിന്നു. രാത്രി അടുക്കുകയാണ്. കറുത്ത വാവിന്റെ ഇരുള്‍ അവളെ എന്നും പേടിപ്പിക്കുമായിരുന്നു. രാത്രികളില്‍ ഉണര്‍ന്നിരുന്ന് ചന്ദ്രകാന്തിയില്‍ മുങ്ങി മുറ്റത്തെ പേരമരത്തിന്റെ ചുവട്ടില്‍ ഇരിക്കാനാണ് അവള്‍ക്കിഷ്ടം. പക്ഷെ വാവിന്റെ അന്ന് ചന്ദ്രന്‍ പോലും കൂട്ടിനില്ലാതെ ഒറ്റക്കിരിക്കാന്‍ അവള്‍ക്ക് ഭയം ഉണ്ടായിരുന്നു. പരീക്ഷകള്‍ അടുക്കുമ്പോള്‍ വാതില്‍ അടച്ചിരുന്നു ഒരിക്കലും അവള്‍ പഠിച്ചിട്ടില്ല. അച്ഛനോ അമ്മയോ കൂടെ ഇരിക്കും - ചോദ്യങ്ങള്‍ ചോദിച്ച്‌ പഠിക്കാന്‍ സഹായിക്കും. ആ പതിവ് ഹൈ സ്കൂളില്‍ എത്തിയപ്പോ മുതല്‍ അനിയത്തിയുടെ കൂടെ ആയി. രാത്രി അമ്മയുടെ കൂടെ ആയിരുന്നു കിടപ്പ് - അനിയത്തി വന്നതില്‍ പിന്നെ അവളുടെ കൂടെയും. ഒരു റൂമില്‍ ഒറ്റക്ക് ഒരിക്കലും ഇരിക്കേണ്ടി വന്നിട്ടില്ല - കല്യാണം കഴിയുന്ന വരെ.

കല്യാണം വളരെ മംഗളമായി തന്നെ നടത്തി. 500 - ഇല്‍ പരം വിരുന്നുകാര്‍, അസ്സല്‍ ദേഹണ്ഡം, ഹോട്ടല്‍ സാജ് ലുസിയയില്‍ reception; വീട്ടുകാരുടെ കീശയില്‍ വലിയൊരു ദ്വാരം വീണു എങ്കിലും ബന്ധക്കാരും സുഹൃത്തുക്കളും ഉല്ലസിച്ചു. പിന്നെ കെട്ടിയ കുടുംബമോ? ഗള്‍ഫില്‍ ജോലിയുള്ള പയ്യന്‍, കേമന്‍ നംബിയാര്‍ തറവാട്, ചെക്കന്‍ അച്ഛന്റെയും അമ്മയുടെയും ഒറ്റ മോന്‍ - വേറെ എന്താ വേണ്ടത്? പിന്നെയൊന്നും അച്ഛനമ്മമാര്‍ ആലോചിച്ചില്ല - മകളോട് ചോദിക്കണം എന്ന് പോലും. കല്യാണാലോചന നടത്തിയതോന്നും അവള്‍ അറിഞ്ഞില്ല. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ ആ കുരങ്ങന്‍ ചന്ദു മേസ്ത്രിയെ വേണം തല്ലാന്‍. അയാളാണല്ലോ ഈ ആലോചന കൊണ്ട് വന്നത്!

ഇല്ല. അവളുടെ ഭാര്തവവളെ അടിക്കുകയില്ല. കള്ള് കുടിച്ച്‌ വന്ന്‌ ബഹളം ഉണ്ടാക്കുന്ന പരിപാടിയും ഇല്ല. സൌന്ദര്യം കുറവാണെന്ന പ്രശ്നവും ഇല്ല - നല്ല സുന്ദരക്കുട്ടപ്പനാണ് ശ്യാം. അയാളുടെ പ്രശ്നം - ആള്‍ ഭയങ്കര സീരിയസാ. ഒന്നാമത് കൊല്ലത്തില്‍ പത്തു മാസം ഗള്‍ഫില്‍. എല്ലാ ആറ് മാസം കൂടുമ്പോള്‍ ഒരിക്കല്‍ വരും.
ആ വരുന്ന കാലഘട്ടത്തില്‍ ഇവിടെയെല്ലാവര്‍ക്കും അയാളെ വേണം. ഭയങ്കര പരോപകാരിയാണ്‌. കൂടാതെ electrical engineer കൂടി ആയതു കൊണ്ട് കറണ്ടിന്റെ സ്വിച്ച് കേടുവന്നാല്‍ പോലും ആള്‍ക്കാര്‍ വിളിക്കുന്നത് ശ്യാമിനെ ആണ്. അനിലയ്ക്ക് ദേഷ്യം വരാറുണ്ട് - ശ്യാം വരുമ്പോള്‍ തന്നെ ആണല്ലോ എല്ലാവര്ക്കും ഓരോ ആവശ്യം വരുന്നത്!

ഒരിക്കല്‍ രണ്ടു പേരും മുറിയില്‍ അടച്ചിരുന്നു ശ്രിങ്കരിക്കുംബോളാണ് വിളി വന്നത്. ഒത്തിരി പാടുപെട്ടാണ് ശ്യാമിനെ ഒരു റൊമാന്റിക്‌ മൂഡില്‍ എത്തിക്കാന്‍ പറ്റുക. അതിന്റെ താളം തെറ്റിയാല്‍ തിരിച്ച കൊണ്ടുവരാന്‍ എന്ത് ബുദ്ധിമുട്ട് ആണെന്നോ. രാത്രികളില്‍ ആള്‍ അടുത്തുണ്ടെങ്ങിലും ദിവസം മുഴുവന്‍ ഓടി നടന്നു പണി ചെയ്തതിന്റെ ക്ഷീണം കാണും. ചെറുപ്പം മുതല്‍ സിനിമയില്‍ കാണുന്ന സുഖകരമായ പ്രണയവും കണ്ട് വളര്‍ന്ന അനിലക്ക് ഇതൊരു വലിയ നിരാശയായിരുന്നു. ഒരു ചുരുചുറുക്കമുള്ള സ്നേഹസമ്പന്നനായ ഭര്‍ത്താവിനെ സ്വപ്നം കണ്ടയാള്‍ക്കുണ്ടോ ഈ ഉള്ളിലൊതുക്കുന്ന സ്വഭാവം ഉള്‍കൊള്ളാന്‍ കഴിയുന്നു? പിന്നെ ഗള്‍ഫില്‍ പോയി കഴിഞ്ഞാല്‍ അവള്‍ റൂമില്‍ ഒറ്റയ്ക്ക്. കൊല്ലം രണ്ട് കഴിഞ്ഞിട്ടും പേടി മാറുന്നില്ല. രാത്രി കാലങ്ങളില്‍ ഉറക്കം തീരെ കുറഞ്ഞു. പിന്നെ ശ്യാം ഉള്ളപ്പോലും അതേ സ്ഥിതിയായി. എല്ലാവരും ചുറ്റുമുണ്ട് - അമ്മായിഅമ്മ, ചേട്ടന്‍, ചേട്ടത്തി, അവരുടെ മക്കള്‍; അവര്‍ക്കെല്ലാം അനിലയെ ഇഷ്ടവും ആയിരുന്നു. പക്ഷെ ഭര്‍ത്താവു കാണിക്കാത്ത സ്നേഹം മറ്റുള്ളവര്‍ തന്നാല്‍ മതിയോ?

*****************************

സമയം രാത്രിയായി. താരകങ്ങള്‍ അവളെ നോക്കി പുഞ്ചിരിക്കുന്നു. മഞ്ഞുകാല നിശയുടെ സംഗീതവും പേറി മന്ദം മന്ദം കുളിര്‍ക്കാറ്റു വീശിത്തുടങ്ങി. ആ കാറ്റിന്റെ വിരലുകള്‍ അവളെ സ്പര്‍ശിക്കുമ്പോള്‍ അവള്‍ ശ്യാമിനെ ഓര്‍ത്തു പോയി. ഇത് പോലൊരു മഞ്ഞുകാല സന്ധ്യക്കാണ്‌ അയാള്‍ അവളെ ആദ്യമായി ചുംബിക്കുന്നത്. കല്യാണത്തിന്റെ നാല് മാസം കഴിഞ്ഞ്. രണ്ട് പേരും വരാന്തയില്‍ ഇരുന്നു സോള്ളുകയായിരുന്നു. അവളുടെ വാചാലത കാരണം ശ്യാമിന് ഒന്നും പറയാനുള്ള അവസരം ലഭിക്കുന്നില്ലായിരുന്നു. അവള്‍ സംസാരിക്കുന്നതും നോക്കി ഇരിക്കുകയായിരുന്നു ശ്യാം. ഒടുവില്‍ ഒരു മന്ദഹാസം കൊണ്ടയാള്‍ അടുത്ത് വന്ന്‌ അവളുടെ കവിളില്‍ ഒരു കൊച്ചു മുത്തം കൊടുത്തു നാണം വന്ന പോലെ എണീറ്റ്‌ പോയി. ആദ്യമായിട്ടാണ് ഇങ്ങനെ. രാത്രി പോലും ഒന്ന് കെട്ടിപ്പിടിക്കാന്‍ മടിക്കുന്നയാല്‍. ഇങ്ങനെ നാണിച് ഉള്ളില്‍ പോകുന്ന ശ്യാമിനെ കണ്ടവള്‍ക്ക് ദയയാണ് തോന്നിയത്. എനിക്കിങ്ങനെ ഒരാളെ ആണല്ലോ കിട്ടിയത് എന്നോര്‍ത്ത് ആരോടെന്നില്ലാതെ അവള്‍ പഴിച്ചു.

*****************************

ഇന്നവള്‍ക്കൊരു സണ്ടോഷവും ദുഖവും കലര്‍ന്ന ഒരു മനസ്ഥിതിയാണ്. ഗള്‍ഫിലേക്കുള്ള അവളുടെ വിസ ശരിയായി. ഭാര്തവോതവല്‍ മണല്തിരകള്‍ നിറഞ്ഞ ആ നാട്ടിലേക്ക് പറക്കുകയാണ്. ആദ്യമായിട്ടാണ് ശ്യാമിന്റെ കൂടെ ഒരു സഞ്ചാരം - പോരെങ്ങില്‍ പുതിയ നാട്, പരിചയമില്ലാത്ത നാട്ടുകാര്‍, പുതിയ ഭാഷ - എല്ലാം കോഇ അവള്‍ക്ക് ഒരു ഭയം. അമ്മയുടെ പുന്നാര മകള്‍ക്ക് ആരുമില്ലാതെ കാര്യങ്ങള്‍ നടത്താന്‍ നല്ല പേടിയുണ്ട്. ഗള്‍ഫിലുള്ള പലവരുടെയും പേരും അഡ്രസ്സും അടുത്തുള്ളവര്‍ തന്നു വെച്ചിട്ടുണ്ട്. മറുനാട്ടില്‍ ഒരു തുണക്ക് ആളുണ്ടാകുമല്ലോ.

പക്ഷെ അവളുടെ ആകങ്ക്ഷ അതിലും വലുതായിരുന്നു. ഇത് വരെ ശ്യാമിന്റെ വീട്ടുകരോത്ത)യിരുന്നതിനാല്‍ ഭര്‍ത്താവിന്റെ കുറ്റവും കുറവും അനുഭവപ്പെട്ടിരുന്നില്ല. അവളുടെ പ്രശ്നങ്ങള്‍ ശ്യാമും അറിയേണ്ടി വന്നിട്ടില്ല. ഇനി എല്ലാം ഒറ്റക്ക്... ഞങ്ങള്‍ രണ്ട് പേര്‍ മാത്രം... ആലോചിക്കാന്‍ തന്നെ വയ്യ. പക്ഷെ divorce നെ പറ്റിയൊന്നും ചിന്ടിക്കാന്‍ പറ്റില്ലല്ലോ. എന്ത് കാരണം പറയും...?

Luggage ന് clearance കിട്ടി കഴിഞ്ഞ് boarding pass -ഉം മേടിച്ചു അവര്‍ terminus -ലേക്ക് നടന്നു. യാന്ദ്രികമെന്ന പോലെ അവള്‍ സാമാനവും തൂക്കി പിടിച്ച് എന്തൊക്കെയോ ആലോചിച്ചു നടക്കാന്‍ തുടങ്ങി. പിന്നില്‍ അമ്മയും അമ്മായിഅമ്മയും ഒക്കെ കരയുന്നുണ്ട്. അവളുടെയും കണ്ണുകള്‍ നിറഞ്ഞു വരുന്നുണ്ടായിരുന്നു. പക്ഷെ ശ്യാമിന്റെ മുഖത്ത് ഒരു വികാരവും കാണുന്നില്ല. അവള്‍ക്കത്തില്‍ അത്ഭുതം തോന്നി. എല്ലാ പ്രാവശ്യവും ഗള്‍ഫിലേക്ക് തിരിക്കുമ്പോള്‍ വലിയ സങ്ങടം കാണുമല്ലോ. ഇപ്പൊ എന്താ ഇങ്ങനെ പതിവില്ലാത്ത ഒരു മൂകത?

വിമാനത്തില്‍ കയറി economy ക്ലാസ്സില്‍ നടുക്കത്തെ രണ്ട് സീറ്റില്‍ അവര്‍ കയറി ഇരുന്നു. അവള്‍ ജനലിനോട്‌ ചേര്‍ന്നുള്ള സീറ്റ്‌ എടുത്തു. സൂര്യന്‍ ഒരു ചുവന്ന nഗോളം പോലെ കിഴക്കേ ചക്രവാളത്തില്‍ ഉണരുകയാണ്. ഇത് അവളുടെ പുതിയ ജീവിതത്തിന്റെ തുടക്കം ആണ്. പ്രതീക്ഷകള്‍ ഉണ്ടാകുന്നതു ശരിയാണോ എന്നറിയാതെ അവളുടെ മനസ്സ് പിടഞ്ഞു. ശരിയാണ്. അമ്മ പറഞ്ഞ പോലെ അവളുടെ ഭര്‍ത്താവിന്റെ ഉള്ളു മുഴുവന്‍ സ്നേഹം ആണ്. അവളെ ശ്യാമിന് ഒരുപാട് ഇഷ്ടമാണ്. ഈ കഴിഞ്ഞ മൂന്നു കൊല്ലത്തില്‍ തന്റെ ആവശ്യങ്ങളില്‍ ഒരു കുറവും വരുത്തിയിട്ടില്ല. അവള്‍ ഷോപ്പിംഗ്‌ ന് പോകുമ്പോള്‍ കൂടെ പോരുന്നില്ലെങ്ങിലും "ആവശ്യത്തിനു കാശേടുതോ? ഇല്ലെങ്ങില്‍ ദാ" എന്ന് പറഞ്ഞു കാശെടുത്ത് തരും. എന്നാലും അനിലക്ക് ത്രുപ്തിയിലയിരുന്നു. ഭര്‍ത്ഹൃസ്നേഹത്തെ പറ്റി ഒരുപാട് സങ്കല്പിച്ചു കൂടിയിട്ടുണ്ട്, അതൊന്നും എളുപ്പം മാറ്റാനും ഒക്കുന്നില്ല. ങ്ങാ, ഇനി വരുന്നതൊക്കെ സഹിച്ചല്ലെ പറ്റു.

വിമാനം പറന്നുയര്‍ന്നു. അകന്നകന്നു പോകുന്ന സ്വന്തം നാടിനെ നോക്കി അവളൊരു നെടുവീര്‍പ്പിട്ടു. അപ്പുറത്തെ സീറ്റില്‍ ഒരു പെണ്‍കുട്ടി ഭര്‍ത്താവിന്റെ തോളില്‍ തല ചായ്തി കരയുന്നുണ്ടായിരുന്നു. അവള്‍ക്കും അങ്ങനെ സ്വന്തം മനസ്സിന്റെ ഭാരം ഒന്ന് ഇറക്കി വെയ്ക്കണം എന്നുണ്ടായിരുന്നു. പക്ഷെ എങ്ങനെ തുടങ്ങണം എന്നറിയില്ല. അപ്പോളാണ് ശ്യാം അവളുടെ നോട്ടം ശ്രദ്ധിക്കുന്നത് അവള്‍ കണ്ടത്. ആ ദമ്പതിമാരെ കണ്ടിട്ട് അയാള്‍ക്കും എന്ടോ തോന്നിയ മട്ടുണ്ട്. അനിലയുടെ മടിയില്‍ ഇരുന്ന അവളുടെ കൈയിന്റെ മുകളില്‍ അയാള്‍ സ്വന്തം കൈ വെച്ചു. അനില ഞെട്ടി ശ്യാമിനെ നോക്കി. ഒരു ചോദ്യചിഹ്നമെന്നു പോലെയുള്ള അവളുടെ നോട്ടം കണ്ടിട്ട് അയാള്‍ക്ക് ചിരി വന്നു.

"പേടിക്കണ്ട. ഇനി നമുക്കൊരു പുതിയ ജീവിതം തുടങ്ങാം. നീയും ഞാനും നമുക്കുണ്ടാകാന്‍ പോകുന്ന കുഞ്ഞും മാത്രം. വീട്ടില്‍ എല്ലാവരുടെയും മുമ്പില്‍ വെച്ചു നിന്നോട് ശ്രിങ്കരിക്കാന്‍ മടിയായിരുന്നു എപ്പോളും. അവിടെ എല്ലാവര്ക്കും ഞാന്‍ ഒരു ഗൌരവക്കാരന്‍ ആണ്. അത് അങ്ങനെ തന്നെ ഇരിക്കട്ടെ. പിന്നെ ഭാര്യ ആളെ മാറെടുത്തു എന്നൊന്നും കേള്‍ക്കണ്ടല്ലോ. പക്ഷെ ഇനി നമ്മള്‍ ചെല്ലാന്‍ പോകുന്നയിടത് എനിക്കൊരു hero ഇമേജ് ആണ്. അതാനെനിക്കും ഇഷ്ടം. നിന്നെയും അത് സന്തോഷിപ്പിക്കും എന്നെനിക്കറിയാം."

ഇത്രെയും പറഞ്ഞ് ശ്യാം അനിലയുടെ നെറ്റിയില്‍ ചുംബിച്ചുകൊണ്ട് കൈകള്‍ ഭദ്രമായി പിടിച്ചു. അവളുടെ ചുണ്ടിലൊരു ചിരി വിടര്‍ന്നു - കണ്ണുകളില്‍ ആനന്ദാശ്രുക്കള്‍ നിറഞ്ഞു. ഉയര്‍ന്നു വരുന്ന സൂര്യന്‍ അവളുടെ സന്തോഷത്ല്‍ പങ്കു ചെരുയാനെന്നു തോന്നി. ഹാവും നിരാശയുടെ അന്ധകാരം മാച്ച് ആശയുടെ വെളിച്ചവും കൊണ്ട് സൂര്യന്‍ അവളെ സമീപിക്കുന്ന പോലെ അവള്‍ക്ക്‌ തോന്നി. ശ്യാമിന്റെ തോളില്‍ ചാരി അവള്‍ കണ്ണടച്ചു.